പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. അതേസമയം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം. ആക്രമിക്കപ്പെട്ടത് ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്ന വിനേഷാണ്. വിനേഷിനെ ആക്രമിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി […]








