കോട്ടയം: ആർഎസ്എസ് ശാഖയിൽവെച്ച് താൻ നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശി അനന്തുവാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ തനിക്കു ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും ചെറുപ്പം മുതൽ നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഷെഡ്യൂൾ ചെയ്ത് പോസ്റ്റ് ചെയ്താണ് അനന്തു ജീവനൊടുക്കിയത്. തനിക്കു നാലുവയസുളളപ്പോൾ തന്നെ ആർഎസ്എസുകാരനായ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. […]









