തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് 2023ൽ ഇഡി സമൻസ് അയച്ച വിവരം പൂഴ്ത്തിവച്ചതിൽ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇ.ഡി 2023ലാണ് നോട്ടിസ് നൽകിയത്. എന്നാലത് ഇപ്പോഴാണ് പുറത്തുവന്നത്. മാത്രമല്ല ആരുമറിയാതെ അതീവ രഹസ്യമായിട്ടാണ് ഇ.ഡി മുഖ്യമന്ത്രിയുടെ മകന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമൻസ് നൽകിയത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിയുടെ മകന്റെ സ്ഥാനത്ത് കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾക്കെതിരെ നോട്ടിസ് നൽകിയാൽ അത് ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര […]









