കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ തല്ലിപ്പരുക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പോലീസ് ഓഫീസർക്കുമെതിരെയാണ് കോഴിക്കോട് കോൺഗ്രസ് നേതൃത്വം പരാതി നൽകിയത്. നടപടിയുണ്ടായില്ലെങ്കിൽ റൂറൽ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. കൂടാതെ സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും. അതേസമയം, ഷാഫിക്ക് പരുക്കേൽക്കാനിടയായ സാഹചര്യത്തെക്കുറിച്ച് […]









