തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ സംഘമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ തന്ത്രി കണ്ഠരര് രാജീവരെ കുടുക്കാൻ ശ്രമം നടത്തിയതായും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തന്ത്രി മഹസറിൽ ഒപ്പിട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. അതേപോലെ പാളികൾ കൊണ്ടുപോകരുതെന്നും അതിൽ സ്വർണമുണ്ടായിരുന്നുവെന്നും ഉള്ള തടസ്സവാദം തന്ത്രി ഉന്നയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരു സ്വദേശിയായ വലിയ ഭക്തനാണെന്ന് 2019 മുതലുള്ള ദേവസ്വം ബോർഡ് രേഖകളിൽ ഉള്ളത്. എന്നാൽ ഭക്തനായല്ല […]









