കോഴിക്കോട്: പേരാമ്പ്രയിൽ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസ് മർദനത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങി. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് കോഴിക്കോട്ടെ വീട്ടിലേക്ക് അദ്ദേഹം മടങ്ങിയത്. അതേസമയം ബുധനാഴ്ച തുടർചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ വീണ്ടുമെത്തും. മുഖത്ത് അടിയേറ്റതിനെത്തുടർന്ന് മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. ഇതിനിടെ ഷാഫിയുടെ മൂക്കിനുണ്ടായ പൊട്ടൽ വ്യാജമെന്ന തരത്തിലുള്ള വാദങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മുടിയും താടിയുമെടുക്കാത്തതെന്തെന്ന സംശയവുമായി സിപിഎം നേതാക്കളും അനുഭാവികളും രംഗത്തെത്തിയിരുന്നു. […]









