തിരുവനന്തപുരം: തന്റെ കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണെന്ന് മുഖ്യമന്ത്രി. താൻ നടത്തിയ രാഷ്ട്രീയപ്രവർത്തനം പൊതുവിൽ കേരളത്തിൽ അറിയാവുന്ന കാര്യമാണ്. അത് സുതാര്യമാണ്. കളങ്കരഹിതമാണ്. അതുകൊണ്ടാണ് കളങ്കിതാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അതിനോട് ശാന്തമായി പ്രതികരിച്ചിട്ടുള്ളത്. മകൻ വിവേക് കിരണിന് ഇഡിയുടെ സമൻസ് ലഭിച്ചെന്ന മാധ്യമവാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ […]









