തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് റദ്ദാക്കി ഉദ്യോഗാർഥികളെ നട്ടംതിരിച്ച് പിഎസ്‌സി. തെക്കുള്ളവർക്കു വടക്കും വടക്കുള്ളവർക്കു പടിഞ്ഞാറും പരീക്ഷാ സെറ്ററും കൊടുത്ത് വണ്ടിപിടിച്ച് അവിടെയെത്തിയപ്പോഴാണ് പിഎസ്‌സിയുടെ പുതിയ തീരുമാനം അറിയുന്നച്. എഴുതാൻ തലേന്നു തന്നെ വിവിധയിടങ്ങളിൽ എത്തിയ നിരവധി പേരാണ് അവസാനനിമിഷം പരീക്ഷ മാറ്റിയതിനെ തുടർന്ന് തിരികെ പോകേണ്ടി വന്നത്. 14ന് നടത്താൻ നിശ്ചയിച്ച മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയാണ് പിഎസ്‌സി അവസാനനിമിഷം റദ്ദാക്കിയതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പിഎസ്‌സി പരീക്ഷയ്ക്കായി കൊച്ചിയിൽ ഉള്ള […]









