യു ഡി എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ സി ഷമീം ഉദ്ഘാടനം നിർവ്വഹിക്കുന്നു
മനാമ : വടകര ലോകസഭ അംഗവും കെപിസിസി വർകിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെതിരെയുള്ള സിപിഎം അക്രമകാരികളുടെയും നിയമപാലക്കാരുടെയും നീക്കം അങ്ങേയറ്റം അപലനീയവും പൈശാചികവുമാണെന്ന് ബഹ്‌റൈൻ യൂ ഡി എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
അക്രമകാരികൾക്കെതിരെയും നിയമ ലംഘകർക്കെതിരെയും കർശനമായ നടപടി എടുക്കണമെന്നും യു ഡി എഫ് ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഒഐസിസി ദേശീയ ജനറൽസെക്രട്ടറി കെ സി ഷമീം ഉദ്ഘാടനം നിർവ്വഹിച്ചു. യു ഡി എഫ് ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ അദ്ധ്യക്ഷത വഹിച്ചു
കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി

സർക്കാരിന്റെ കൊള്ളരുതായ്മകൾ മറച്ചു വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു
ഒരു ജനപ്രതിനിധിക്ക് പോലും പോലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ലാത്ത ഒരു ഭരണകൂടമാണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്ക് നേരെയുള്ള കൊലപാതക ശ്രമം. ഇതിന് കേരള ജനത ബാലറ്റിലൂടെ മറുപടി നൽകും. കേരളം ചർച്ച ചെയ്യുന്ന പല വിവാദങ്ങളിൽ ഒന്നായ
ഭഗവാന്റെ സ്വർണത്തിൽ പ്രതിക്കൂട്ടിലായ സർക്കാരിനെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താനുള്ള സി പി എമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും
പ്രതിഷേധ സംഗമത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു
ഒഐസിസി ദേശീയ വൈസ് പ്രസിഡൻ്റ്
ഗിരീഷ് കാളിയത്ത്,ദേശീയ ജനറൽസെക്രട്ടറി
പ്രദീപ് പി കെ മേപ്പയൂർ,കെഎംസിസി വൈസ് പ്രസിഡന്റ്
അസ്‌ലം വടകര ,കോഴിക്കോട് ജില്ലാ ഒഐസിസി ആക്ടിങ് പ്രസിഡൻ്റ് ബിജുബാൽ,നൗക ബഹ്‌റൈൻ പ്രതിനിധി ബിനുകുമാർ കൈനാട്ടി,കെഎംസിസി ബഹ്‌റൈൻ മുൻ സെക്രട്ടറി ഒ കെ കാസിം, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി,റിജിത് മൊട്ടപാറ,
കെഎംസിസി ജില്ലാ ട്രഷറർ സുബൈർ പുളിയാവ്
ഐ വൈ സി കൺവീനർ നിസ്സാർ കുന്നംകുളത്തിൽ
സെൻ്റർ മാർക്കറ്റ് പ്രസിഡണ്ട് ചന്ദ്രൻ വളയം
കെഎംസിസി ജില്ലാ ഓർഗ :സെക്രട്ടറി നസീം പേരാമ്പ്ര
കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്
മുഹമ്മദ് ഷാഫി വേളം ,കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു
യു ഡി എഫ് കൺവീനർ ശ്രീജിത്ത് പനായി സ്വാഗതവും സജിത്ത് വെള്ളികുളങ്ങര നന്ദിയും പറഞ്ഞു
കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് പരിപാടികൾ നിയന്ത്രിച്ചു









