ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കെ.എ. പോൾ ആണോ മധ്യസ്ഥനെന്നു ചോദിച്ച കോടതിയോട് അല്ലായെന്നും പുതിയ ആളാണെന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷയുടെ ജീവനിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയും കേന്ദ്രം പങ്കുവച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. അതിനിടയിൽ പുതിയ സംഭവങ്ങൾ ഉണ്ടായാൽ കോടതി പരിഗണിക്കും. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി കെ.എ. പോൾ പണം പിരിക്കുന്നത് തങ്ങളുടെ […]









