കൊച്ചി: ലോകമെമ്പാടുമുള്ള താരിഫ് അനിശ്ചിതത്വങ്ങളും അതിനെത്തുടർന്നുള്ള ആഗോള പ്രതിസന്ധികളും കേരളത്തിന് ജപ്പാനുമായി ലാഭകരമായി ബന്ധപ്പെടാൻ നിരവധി അവസരങ്ങൾ നൽകുമെന്ന് ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റർ (INJACK) സംഘടിപ്പിച്ച മൂന്നാമത് ‘ജപ്പാൻ മേളയിൽ’ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് ബാറ്ററി (LTO ബാറ്ററി), ജാപ്പനീസ് കറൻസിയായ ‘യെൻ’ അടിസ്ഥാനമാക്കിയുള്ള വായ്പകൾ, കൂടാതെ ടൂറിസം മേഖലയുടെ വിവിധ വശങ്ങൾ, പ്രത്യേകിച്ച് ആരോഗ്യ- ക്ഷേമ ടൂറിസം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഈ ആഗോള അനിശ്ചിതത്വം വലിയ സാധ്യതകൾ […]









