തിരുവനന്തപുരം: പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂൾ അധികൃതർ വാർത്താസമ്മേളനം നടത്തി മന്ത്രിയേയും സർക്കാരിനേയും കടുത്ത ഭാഷയിൽ വിമർശിക്കുന്നതിന് പിന്നിൽ പ്രത്യേക രാഷ്ട്രീയ താത്പര്യമാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ഹിജാബ് വിഷയത്തിൽ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും […]









