നേമം: പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ക്ലാസിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചത് വൻ പരിഭ്രാന്തി സൃഷ്ടിച്ചു. സ്പ്രേ അന്തരീക്ഷത്തിൽ കലർന്നതോടെ കടുത്ത ശ്വാസ തടസവും ബോധക്ഷയവും അനുഭവപ്പെട്ട 10 വിദ്യാർഥികളെയും 2 അധ്യാപകരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആദ്യം ഓക്സിജൻ നില താഴ്ന്നത് ആശങ്കയ്ക്കിടയാക്കിയെങ്കിലും പിന്നീട് അപകടനില തരണം ചെയ്തതോടെ വൈകിട്ട് എല്ലാവരും ആശുപത്രി വിട്ടു. അതേസമയം പെപ്പർ സ്പ്രേയാണു പ്രയോഗിച്ചതെന്നറിയാതെ വിഷവാതകം പടർന്നു എന്ന സംശയമാണ് പരിഭ്രാന്തിയുണ്ടാക്കിയത്. വഴിയിൽ നിന്നു […]









