തിരുവനന്തപുരം: പോലീസ് മർദനത്തിൽ വടകര എംപി ഷാഫി പറമ്പിലിന്റെ മൂക്കു പൊട്ടിയ സംഭവത്തിൽ അതു ക്യാരിക്കേച്ചറാക്കി മിൽമയുടെ പരസ്യം. ഷാഫിയോടു സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി മിൽമ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാർഡ് പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ചു. എംപിയെ അപമാനിച്ചു മിൽമ മലബാർ മേഖലാ യൂണിയന്റെ സമൂഹ മാധ്യമ പേജിലാണ് ഹരിശ്രി അശോകൻ അഭിനയിച്ച തൊരപ്പൻ കൊച്ചുണ്ണി വന്ന കഥാപാത്രത്തിന്റെ പേരിലുള്ള കാർഡ് പോസ്റ്റ് ചെയ്തത്. ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു […]









