പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ കോട്ടുവായയിട്ട ശേഷം വായ അടയ്ക്കാനാകാതെ ട്രെയിൻ യാത്രികൻ. ഡിബ്രുഗഢ്–കന്യാകുമാരി വിവേക് എക്സ്പ്രസിലെ യാത്രക്കാരനായ, ബംഗാൾ സ്വദേശി അതുൽ ബിശ്വാസിനാണ് (27) യാത്രയ്‌ക്കിടെ, കീഴ്‌ത്താടി വിട്ടുപോകുന്ന മാൻഡിബുലാർ ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയുണ്ടായത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതുൽ നാട്ടിലേക്ക് പോവുകയായിരുന്നു. കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ യാത്രക്കാരന് തുണയായത് പാലക്കാട് റെയിൽവേ ആശുപത്രി ഡിഎംഒ ഡോ. ജിതിൻ. ശനിയാഴ്ച പുലർച്ചെ 2.30-ന് തീവണ്ടി പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സംഭവം. ഉടൻതന്നെ […]









