വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരേ അമേരിക്കയിലുടനീളം വ്യാപകപ്രതിഷേധം. ‘നോ കിങ്‌സ് പ്രൊട്ടസ്റ്റ്’ എന്ന പേരിലാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധിപേര്‍ പങ്കെടുത്തെങ്കിലും പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ജലിസ് തുടങ്ങിയ പ്രധാനനഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുമായി നിരത്തിലിറങ്ങി. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്. ‘ജനാധിപത്യം രാജവാഴ്ചയല്ല’ , ‘ജനാധിപത്യം ഭീഷണിയിലാണ്’, ‘ട്രംപ് രാജാവല്ല’, ‘പ്രസിഡന്റിനെ ഇംപീച്ച് […]









