വാഷിങ്ടൻ: അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ആഹ്വാനം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റുകളുമായി ഫ്ലോറിഡ സംസ്ഥാനത്തെ കൗൺസിലർമാരിൽ ഒരാളായ ചാൻഡ്ലർ ലാംഗെവിൻ. വിവാദ പരാമർശങ്ങളെ തുടർന്ന് പാം ബേ സിറ്റി കൗൺസിൽ ശനിയാഴ്ച ലാംഗെവിനെ 3-2 വോട്ടിനു താക്കീത് ചെയ്തു. വിവാദങ്ങളെത്തുടർന്ന് തന്റെ പോസ്റ്റുകളിൽ ഒരെണ്ണം ലാംഗെവിൻ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ തന്റെ പരാമർശത്തിൽ ഇതുവരെ മാപ്പ് പറയാൻ തയാറായില്ലെന്നു മാത്രമല്ല, തന്റെ നടപടികൾ ശരിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലാംഗെവിൻ. റിപ്പബ്ലിക്കൻ പാർട്ടി നേതാവാണ് ലാംഗെവിൻ. ലാംഗെവിന്റെ […]









