ബീജിങ്: അമേരിക്ക- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതോടെ സെപ്റ്റംബർ മാസം യുഎസിൽനിന്ന് സോയാബീൻ ഇറക്കുമതി ചെയ്യാതെ ചൈന. ചൈനീസ് വ്യാപാരികൾ അമേരിക്കൻ ചരക്കുകൾ ഒഴിവാക്കിയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസിൽ നിന്നുള്ള ഇറക്കുമതിയുടെ അളവ് പൂജ്യത്തിൽ എത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് കുതിച്ചുയർന്നതായും റിപ്പോർട്ട്. ഇതുവരെയുള്ള കണക്കുകൾ നോക്കിയാൽ കഴിഞ്ഞ വർഷം ഇതേസമയം 17 ലക്ഷം മെട്രിക് ടൺ ഇറക്കുമതിയാണ് ഉണ്ടായിരുന്നത്. […]









