ഈ അടുത്ത കാലത്തായി ചെങ്കൊടിയേന്തുന്ന സഖാക്കൾക്ക് കാവിയോട് അൽപം മമത കൂടിയിട്ടുണ്ടോയെന്ന സംശയം ഊട്ടിയുറപ്പിക്കുന്ന വിധമാണ് നേതാക്കളുടെ വാക്കുകൾ. മുഖ്യമന്ത്രി മുതൽ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ വരെയങ്ങ് നീളുന്നു. ഇതിനു ഒന്നുകൂടി ബലം നൽകുന്നതാണ് ഇ.പി ജയരാജന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇന്ത്യ മുന്നണിയ്ക്ക് വളരെ നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും എന്നായിരുന്നു ഇ. പി ജയരാജൻ പറഞ്ഞത്. എന്താണ് ഈ പ്രസ്താവനയിലൂടെ ജയരാജൻ പറയുവാൻ താൽപ്പര്യപ്പെടുന്നത്? മരുമകളുടെ കണ്ണീർ […]









