വാഷിങ്ടൺ: 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം, വിൻഡ്ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ഡെൻവറിൽ നിന്ന് ലോസ് ഏഞ്ചലസിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വിൻഡ്ഷീൽഡാണ് തകർന്നത്. അപകടത്തിൽ പൈലറ്റിന് പരുക്കുപറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം. 134 യാത്രക്കാരും ആറ് ജീവനക്കാരുമായി 36,000 അടി ഉയരത്തിൽ സഞ്ചരിക്കവെ, അജ്ഞാത വസ്തു വന്ന് വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വസ്തു വിൻഡ്ഷീൽഡിലൂടെ ഇടിച്ചു […]









