
പനാജി: ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ലെന്ന് റിപ്പോർട്ട്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടുവിൽ എഫ്‌സി ഗോവക്കെതിരായ എവേ മത്സരത്തിനുള്ള സംഘത്തിൽ റൊണാൾഡോ ഉണ്ടാവില്ലെന്ന് അൽ നസ്ർ സ്ഥിരീകരിച്ചു. റൊണാൾഡോക്ക് പുറമെ ക്രൊയേഷ്യൻ തരാം മാഴ്‌സെലോ ബ്രോസോവിച്ചും ടീമിൽ ഉണ്ടാവിനിടയില്ല. ഒക്ടോബർ 22 വൈകീട്ട് 7:15 ന് ഫതോർഡയിലാണ് ഇരുവരും തമ്മിലുള്ള മത്സരം.
കിങ്സ്ലി കോമൻ, ഇനിഗോ മാർട്ടിനസ്, സാദിയോ മാനെ തുടങ്ങിയ പ്രമുഖ താരങ്ങൾ അൽ നസ്റിനായി ഇന്ത്യയിലെത്തുന്നുണ്ട്. നിലവിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച അൽ നസ്ർ പട്ടികയിൽ ഒന്നാം സ്ഥാനത്തും, രണ്ടും പരാജയപ്പെട്ട ഗോവ അവസാന സ്ഥാനത്തുമാണ്.
The post സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലെത്തില്ല; സ്ഥിരീകരിച്ച് അൽ നസ്ർ appeared first on Express Kerala.









