ടെഹ്‌റാൻ: അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ചു തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അതു ട്രംപിന്റെ സ്വപ്നം മാത്രമാണെന്നായിരുന്നു ഖാംനഇയുടെ പരിഹാസം. ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും വേണ്ടെന്നും പറയാൻ ട്രംപിന് എന്ത് അവകാശമെന്നും ഖാംനഇ ചോദിച്ചു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചുവെന്നും അവ പൂർണ്ണമായും ഇല്ലാതാക്കിയെന്നും കഴിഞ്ഞാഴ്ച ട്രംപ് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. ഇതിനു പിന്നാലെ […]









