
നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം മലിനമായ വായു മൂലം നിരവധി പ്രശ്‍നങ്ങൾ നമ്മുടെ ശ്വാസകോശത്തിന് ഉണ്ടാകാനിടയുണ്ട്. ആസ്‌മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ മുതൽ ശ്വാസകോശ അർബുദം വരെ വായു മലിനീകരണം മൂലം മനുഷ്യരിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല മഴക്കാലമായതോടെ പനിയും ശ്വാസമുട്ടലുമെല്ലാം പലരേയും ബുദ്ധിമുട്ടിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന് എന്താണ് പരിഹാരമെന്നല്ലേ? ആരോഗ്യകരമായ ചില ഭക്ഷണ വസ്‌തുക്കൾ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും വായുമലിനീകരണം മൂലമുള്ള അപകടസാധ്യതകളെ ഒരു പരിധി വരെ കുറക്കുകയും ചെയ്യും. ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും പരിചപ്പെട്ടാലോ?
ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
- ഇലക്കറികൾ
ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിൻ സി, ഇ പോലുള്ള പോഷണങ്ങൾ എന്നിവയടങ്ങിയ ഇലക്കറികൾ വായുവിലെ മലിന വസ്‌തുക്കൾ ഏൽപ്പിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
ALSO READ: വാഷിംഗ് മെഷീൻ വൃത്തിയാക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചോളൂ, ഇല്ലെങ്കിൽ പണികിട്ടും
- ബെറി പഴങ്ങൾ
സ്‌ട്രോബെറി, ബ്ലൂബെറി പോലുള്ള ബെറി പഴങ്ങളിലും ആന്റിഓക്‌സിഡന്റുകൾ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ നീർക്കെട്ടും ശ്വാസകോശത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും കുറയ്‌ക്കുന്നു.
- വെളുത്തുള്ളി
നീർക്കെട്ടും അണുബാധകൾക്കുള്ള സാധ്യതയും കുറയ്‌ക്കുക വഴി വെളുത്തുള്ളിയും ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
- മഞ്ഞൾ
മഞ്ഞളിലെ കുർക്കുമിന് ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇതും ശ്വാസകോശത്തെ മലിന വസ്‌തുക്കളിൽ നിന്ന് സംരക്ഷിക്കുന്നു.
ALSO READ: ഇന്ത്യൻ സ്ത്രീകളിൽ 30% പേർക്കും ഓസ്റ്റിയോപൊറോസിസ്; 50 വയസ്സിനു മുകളിലുള്ളവർക്ക് മുന്നറിയിപ്പ്!
- ഇഞ്ചി
ഇഞ്ചിയിൽ ജിൻജെറോൾ എന്ന ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് വായു കടന്നു പോകുന്ന വഴികളിലെ നീർക്കെട്ട് കുറയ്‌ക്കാൻ സഹായകമാണ്.
- ഗ്രീൻ ടീ
ആന്റി ഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയ ഗ്രീൻ ടീ നീർക്കെട്ട് കുറച്ച്, ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
- ഓറഞ്ച്
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി വലിയ തോതിൽ അടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ശ്വാസകോശ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ALSO READ: 36 മണിക്കൂർ വെള്ളമില്ലാത്ത ഉപവാസം..! ഈ നോമ്പ് ശരീരത്തെ എന്ത് ചെയ്യും
- നട്‌സ്
ആൽമണ്ട്, വാൾനട്ട് പോലുള്ള നട്‌സുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കുന്നു.
- ഫാറ്റി ഫിഷ്
മത്തി, സാൽമൺ പോലുള്ള ഫാറ്റി ഫിഷുകൾ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതാണ്. ഇവയും വായുമലിനീകരണം മൂലമുള്ള ശ്വാസകോശ അണുബാധയിൽ നിന്ന് സംരക്ഷണം നൽകും
- ആപ്പിൾ
ഫ്‌ളാവനോയ്‌ഡുകളും ആന്റിഓക്‌സിഡന്റുകളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആപ്പിൾ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തി പലതരം രോഗങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുന്നു
The post ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാം; ഈ 10 ഭക്ഷണങ്ങള്‍ ഗുണകരം appeared first on Express Kerala.









