ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ. ധൈര്യമുണ്ടെങ്കിൽ തങ്ങളോട് ഏറ്റുമുട്ടാൻ നേരിട്ട് വരൂ എന്നും കൊല്ലപ്പെടാനായി സൈനികരെ തങ്ങളുടെ പക്കലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സൈനീകരെ ഇറക്കാതെ ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങിവരൂ എന്നും ഭീഷണി വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഒക്ടോബർ എട്ടിന് ഖൈബർ പഖ്തൂൺ ഖ്വയിലെ കുറാമിൽ നടന്ന ആക്രമണ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് 22 പാക് സൈനികർ കൊല്ലപ്പെട്ടതായി ടിടിപി […]









