
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കേരള കായിക മേളയില്‍ ആദ്യ സ്വര്‍ണമെഡലുകള്‍ വിജയവാഡ സഹോദരന്മാര്‍ക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ വ്യക്തിഗത മത്സരത്തില്‍ മൊങ്കം തീര്‍ദ്ധു സാമദേവും ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ വ്യക്തിഗത മത്സരത്തില്‍ അനുജന്‍ മൊങ്കം യഗ്‌നസായിയുമാണ് ആദ്യ സ്വര്‍ണ മെഡലുകള്‍ നേടിയത്. കഴക്കൂട്ടം സായിയില്‍ പരിശീലനത്തിനെത്തിയതോടെയാണ് ഇരുവരും തുണ്ടത്തില്‍ എംവിഎച്ച്എസ്എസ് സ്‌കൂളില്‍ ചേര്‍ന്നത്.
നീന്തല്‍ക്കുളത്തില്‍നിന്ന് നിരവധി മെഡലുകള്‍ ഈ സഹോദരങ്ങള്‍ നേടുമെന്ന കാര്യത്തില്‍ സംശയമില്ല. മൊങ്കം തീര്‍ദ്ധു സാമദേവ് ഇനി 800 മീറ്ററിലും 400 മീറ്റര്‍ വ്യക്തിഗത മത്സരത്തിലും യഗ്‌നസായി ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലും 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും മത്സരിക്കുന്നുണ്ട്.
സ്‌പോര്‍ട്‌സ് മസ്സാജ് തെറാപ്പിസ്റ്റായ അമ്മ നവ്യ ദീപികയാണ് മക്കള്‍ക്ക് നീന്തലില്‍ പ്രോത്സാഹനം നല്‍കുന്നത്. 2024 ല്‍ അച്ഛന്‍ ചിന്നറാവു മരണപ്പെട്ടതിനാല്‍ യഗ്‌നസായി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ അച്ഛന്റെ ആഗ്രഹം നിറവേറ്റാനായി അമ്മയുടെ നിര്‍ബന്ധത്താല്‍ ഇറങ്ങിയ ചേട്ടന്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ദേശീയ തലത്തിലും സ്വര്‍ണ്ണം നേടി.
മൊങ്കം തീര്‍ദ്ധു സാമദേവ് പ്ലസ്ടുവിനും യഗ്‌നസായി പത്താം ക്ലാസ്സിലും മാണ് പഠിക്കുന്നത്. നാളെയും മറ്റന്നാളുമാണ് ഇവരുടെ മത്സരങ്ങള്‍.









