
പിരപ്പന്‍കോട്: സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ നാട്ടുകാരിക്ക് തന്നെ സ്വര്‍ണം. പിരപ്പന്‍കോട് ഗവ. വിഎച്ച്എസ്എസിലെ ദക്ഷിണ ബിജോ ആണ് നേട്ടം കൊയ്തത്. പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. പതിവായി ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാട്ടിക് കോംപ്ലക്സിലാണ് ദക്ഷിണ പരിശീലനത്തിനെത്തുന്നത്. ദേശീയ തലത്തില്‍ ഇതിന് മുമ്പ് മത്സരത്തിന് പോയിട്ടുണ്ട്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് പ്രകടനം നന്നാക്കാന്‍ കഴിഞ്ഞെന്ന് ദക്ഷിണ പറഞ്ഞു. 1 മിനിറ്റ് 13.77 സെക്കന്‍ഡിലാണ് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ തവണ ദേശീയതലത്തില്‍ 1:13.90 ആയിരുന്നു സമയം.









