കൊച്ചി: പറവൂരിൽ മദ്യപാനിയായ ഭർത്താവ് ഭാര്യയെ മർദിച്ചും ഇരുമ്പുകമ്പികൊണ്ട് അടിച്ചും കൊലപ്പെടുത്തി. വെടിമറ തോപ്പിൽപറമ്പിൽ ഉണ്ണിക്കൃഷ്‌ണന്റെ (65) മർദനമേറ്റ് ഭാര്യ കോമളം (58) ആണ് മരിച്ചത്. സംഭവത്തിനു പിന്നാലെ ഓടി രക്ഷപെടാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്‌റ്റ് ചെയ്തു. ഉണ്ണികൃഷ്ണന്റെ മർദനമേറ്റ ഇവരുടെ മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം മദ്യപാനിയായ ഉണ്ണിക്കൃഷ്ണൻ വീട്ടിൽ പതിവായി വഴക്കുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. മകന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ ഉണ്ണിക്കൃഷ്ണനെ […]









