പാരീസ്: വിഖ്യാതമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന പകല്‍ക്കൊള്ള കേസില്‍ അഞ്ചുപേരെ കൂടി പിടികൂടിയതായി റിപ്പോര്‍ട്ട്. രാത്രി വൈകി പാരീസില്‍ നടന്ന സംഭവത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 19-ന് ലൂവ്രെയുടെ അപ്പോളോ ഗാലറി കൊള്ളയടിച്ച നാലംഗ സംഘത്തില്‍പ്പെട്ടയാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കരുതപ്പെടുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ സംശയിക്കപ്പെടുന്ന കള്ളന്മാരില്‍ ഒരാളായി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി പാരീസ് പ്രോസിക്യൂട്ടര്‍ ലോറെ ബെക്യൂ പറഞ്ഞു. ഈ വ്യക്തി ഒരു പ്രധാന ലക്ഷ്യമാണെങ്കിലും, മോഷണം എങ്ങനെയാണ് നടപ്പാക്കിയതെന്ന് മറ്റുള്ളവര്‍ വിശദീകരിക്കുമെന്ന് […]









