കോഴിക്കോട്: കോഴിക്കോട് ക്ഷേത്രം പൂജാരിയായ അച്ഛനും രണ്ടാനമ്മയും ചേർന്ന് നരകിപ്പിച്ച് ജീവനെടുത്ത ആറുവയസുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ. പിഞ്ചുകുഞ്ഞിൻറെ ശരീരത്തിൽ മുറിവുകളുടെ അറുപതോളം പാടുകളാണുണ്ടായിരുന്നത്. എന്നാൽ സാക്ഷി മൊഴി അനുകൂലമായിട്ടും വിചാരണക്കോടതി പ്രതികൾക്ക് കൊലക്കുറ്റം ചുമത്തിയില്ലെന്ന് വിചാരണ കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഷിബു ജോർജ് പറയുന്നു. കുഞ്ഞിൻറെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു, ഒരു സാക്ഷിയും കൂറുമാറിയിരുന്നില്ല. ദിവസങ്ങളോളം കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കുട്ടിയുടെ […]









