വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നതിനു മുൻപു മുതൽ സ്വീകരിച്ച നിലപാടാണ് അമേരിക്കയിൽ രണ്ട് ലിംഗങ്ങളേയുള്ളൂ, സ്ത്രീയും പുരുഷനുമെന്നത്. ഇക്കാര്യത്തിൽ ട്രംപിനൊപ്പമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് യുഎസ് സുപ്രിം കോടതിയും. യുഎസ് പാസ്‌പോർട്ടുകളിലെ ലിംഗസൂചകം ‘പുരുഷൻ’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാൻ യുഎസ് സുപ്രീംകോടതി അനുമതി നൽകി. ഇതുപ്രകാരം രാജ്യത്തെ ട്രാൻസ്‌ജെൻഡറുകൾക്ക് അവരുടെ ലിംഗസ്വത്വം പാസ്‌പോർട്ടിൽ രേഖപ്പെടുത്താനാവില്ല. അതേസമയം ഈ വിധി യുഎസിലെ ട്രാൻസ്‌ജെൻഡർ അവകാശങ്ങളെയും സുരക്ഷയേയുംകുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. കോടതിയിലെ മൂന്ന് […]









