മനാമ : ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിച്ച ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം കിരീടം നേടി. കെ.എം.സി.സി -ഇസാ ടൗൺ ഫസ്റ്റ് റണ്ണർ അപ്പും, വോയ്സ് ഓഫ് മാമ്പ, കൊല്ലം പ്രവാസി അസോസിയേഷൻ എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി.
മാൻ ഓഫ് ദി സീരീസായും, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയും രഞ്ജിത്ത് കുമാർ (ഗ്ലോബൽ തിക്കോഡിയൻസ്) തെരഞ്ഞെടുക്കപ്പെട്ടു. ബെസ്ററ് ബാറ്റ്‌സ് മാൻ -സോനു (വോയ്‌സ് ഓഫ് മാമ്പ ), ബെസ്ററ് ബൗളർ -സി.പി. സൻഫീർ (കെ.എം.സി.സി- ഈസ ടൗൺ), ബെസ്റ്റ് കീപ്പർ -ഷാമിൽ കൊയിലാണ്ടി (കെ.എം.സി.സി- ഈസ ടൗൺ) എന്നിവരാണ് മറ്റ് വ്യക്തിഗതനേട്ടങ്ങൾക്ക് അർഹരായത്. ബി.എം.സി യുമായി സഹകരിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ബ്രോസ് & ബഡ്ഡീസും, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും പങ്കാളികളായി.
സിഞ്ചിലെ അൽ അഹ്ലി സ്പോർസ് ക്ലബിൽ സംഘടിപ്പിച്ച മത്സരങ്ങൾ സാമൂഹികപ്രവർത്തകൻ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ അൻസാർ മുഹമ്മദ്, സിബിൻ സലിം, ഷിബു പത്തനംതിട്ട, ജയേഷ് കുറുപ്പ് എന്നിവർ കൈമാറി. ബഹ്റിന്റെ സാമൂഹിക മണ്ഡലത്തിനിന്നും പ്രമുഖർ പങ്കെടുത്തു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകരായ കെ.റ്റി. സലിം, സയ്യദ് ഹനീഫ്, ലോക കേരള സഭാ അംഗങ്ങളായ ജേക്കബ് മാത്യു, ഷാജി മുതല, കൂടാതെ സൽമാൻ ഫാരിസ്, മോനി ഒടിക്കണ്ടത്തിൽ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കോട്ടയം പ്രവാസി ഫോറം, ബഹ്‌റൈൻ തൃശൂർ കുടുംബം, വോയ്സ് ഓഫ് ആലപ്പി, വോയ്സ് ഓഫ് മാമ്പ കണ്ണൂർ, ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, തലശ്ശേരി ബഹ്‌റൈൻ കൂട്ടായ്മ, ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ, ബഹ്‌റൈൻ നവകേരള, കെഎംസിസി ഇസാ ടൗൺ, വിശ്വകലാ സാംസ്കാരിക വേദി തുടങ്ങിയ 12 ടീമുകൾ ആവേശകരമായ മത്സരങ്ങളിൽ പങ്കെടുത്തു. കൂടാതെ ടീം ആരവത്തിന്റെ നാടൻപാട്ട്, തരംഗിന്റെ മ്യൂസിക്കൽ ട്രീറ്റ്, കുട്ടികളുടെ അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, രാജാറാമിന്റെ സാക്സോഫോൺ പ്രകടനം എന്നിവയും പ്രധാന ആകർഷണമായി. ഷമീർ പൊന്നാനി, സന ഫാത്തിമ എന്നിവർ എം.സി മാരായി.
കൺവീനർ മുഹമ്മദ് അൻസാർ, കോ-ഓർഡിനേറ്റർ സിബിൻ സലിം, സംഘാടകസമിതിയിൽ പ്രസിഡന്റ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ്, ഉപദേശക സമിതി അംഗങ്ങളായ നിസാർ കൊല്ലം, ഷബീർ മാഹി, ട്രെഷറർ താലിബ് അബ്ദു റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി നെടുവേലിൽ, ഗിരീഷ് പിള്ള, റംഷാദ് അബ്ദുൽ ഖാദർ, പ്രിന്റു ഡെല്ലിസ്, മനോജ് സാംബൻ, നിസാർ മാഹി, ഫൈസൽ പട്ടാണ്ടി, പ്രകാശ് പിള്ള, ഷാജി ഇളമ്പിലായി, ഷിജു സി.പി, ജെറിൻ ഡേവിസ്, സാബു ചിറമേൽ, അഷ്‌കർ പൂഴിത്തല, മുജീബ് റഹ്മാൻ, ശ്യാംജിത് കമാൽ, അജിത് കുമാർ, വിപീഷ് പിള്ള, പ്രശാന്ത് ഗോപി, സുജീഷ് കുമാർ, ബോബി പുളിമൂട്ടിൽ, കൂടാതെ ഉണ്ണികൃഷ്ണൻ, രഘു നാഥ്, അബ്ദുൾ റസാഖ് എന്നിവർ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചു.
ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണാണ് ഈ വർഷം അരങ്ങേറിയത്. ടൂർണമെന്റിന്റെ വിജയത്തോടനുബന്ധിച്ച് വരും വർഷങ്ങളിലും ഹോപ്പ് പ്രീമിയർ ലീഗ് തുടരുമെന്നും ബഹ്‌റൈൻയിലെ എല്ലാ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു. ബി.എം.സി യോടും മുഖ്യ പ്രയോചകരായിരുന്ന ജോൺസ് എഞ്ചിനീറിങ്ങിനോടും ഭാരവാഹികൾ നന്ദി അറിയിച്ചു. നിരാലംബരായ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹോപ്പ് ബഹ്‌റൈന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ 3433 8436, 3988 9317 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.








