തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്‌കൃതവിഭാഗം മേധാവി ജാതീയമായി അധിക്ഷേപിച്ചെന്നു കാണിച്ച് പോലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി വിപിൻ വിജയൻ. ഡോ.സി.എൻ. വിജയകുമാരിക്കെതിരെയാണ് ഗവേഷക വിദ്യാർഥി പരാതി നൽകിയത്. സംസ്‌കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്‌കൃതത്തിൽ പിഎച്ച്ഡി നൽകരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സി.എൻ. വിജയകുമാരി കത്ത് നൽകിയ സംഭവത്തിൽ കടുത്ത ജാതി വിവേചനത്തിനാണ് താൻ ഇരയാക്കാപ്പെട്ടതെന്നു വിപിൻ വിജയൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈസ് ചാൻസലർക്കും കഴക്കൂട്ടം എസ്പിക്കും വിപിൻ പരാതി നൽകിയത്. താൻ കാര്യവട്ടം ക്യാംപസിൽ […]









