തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ ചികിത്സയും നൽകിയിരുന്നെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ്. മാത്രമല്ല പരിശോധനയ്ക്ക് എത്തുന്ന ഡോക്ടർമാർ എല്ലാ രോഗികളോടും രോഗവിവരങ്ങൾ വിശദീകരിക്കാറുണ്ടെന്നും ഡോ. മാത്യു ഐപ്പ് പറഞ്ഞു. നവംബർ ഒന്നിന് നെഞ്ചുവേദനയുമായാണ് വേണു കാഷ്വാലിറ്റിയിൽ വന്നത്. തുടർന്ന് കാർഡിയോളജി വിഭാഗത്തിൽ പരിശോധിച്ച് ഹൃദയാഘാതം ആണെന്നു സ്ഥിരീകരിച്ചു. തലേന്നാണ് […]









