
കോഴിക്കോട്: പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള എട്ട് സ്വത്തുക്കൾ കൂടി കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറെക്ടറേറ്റ്. 67 കോടി രൂപ വിലമതിക്കുന്ന വിവിധ ട്രസ്റ്റുകളുടെ പേരിലുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും സംഘടന ഏതാനും സ്വത്തുക്കൾ കൈവശം വെച്ചിരുന്നു. ഈ സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
കണ്ടുകെട്ടിയ സ്വത്തുക്കളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത സ്വത്തുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില ഉടമകൾ കേസിന് പോവുകയും എൻഐഎ കോടതി തന്നെ പല സ്വത്തുക്കളും വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഏതാനും സ്വത്തുക്കൾ കൂടി ഇഡി കണ്ടുകെട്ടിയത്.
The post പോപുലർ ഫ്രണ്ടുമായി ബന്ധം; ട്രസ്റ്റുകളുടെ പേരിൽ രജിസ്റ്റർ ചെയ്ത 8 സ്വത്തുക്കൾ കൂടി കണ്ടുകെട്ടി ഇഡി appeared first on Express Kerala.









