തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരിൽ സിപിഎം സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം തെറിച്ചു. പോസ്റ്ററടിച്ച്, പ്രചരണത്തിനിറങ്ങി മൂന്നാം ദിവസമാണ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന മുത്തിപ്പാറ ബി. ശ്രീകണ്ഠനെ സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇതോടെ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ് ബി. ശ്രീകണ്ഠൻ. വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിനു ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കിയത്. ഇതോടെ ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്തു നൽകിയ ശ്രീകണ്ഠൻ […]









