വാഷിങ്ടൺ: വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ ജനരോഷം ഉയരുന്നതും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കാരണം താരിഫ് കടുംപിടിത്തം അയച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാപ്പി, വാഴപ്പഴം, ബീഫ്, ചക്ക, മാങ്ങ എന്നിവയുൾപ്പെടെയുള്ള 100ലതികം ഭക്ഷ്യോത്പ്പന്നങ്ങളെ താരിഫുകളിൽ നിന്ന് ഒഴിവാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. താരിഫ് കടുംപിടിത്തെത്തുടർന്നുണ്ടായ ജീവിതച്ചെലവിനെക്കുറിച്ചുള്ള ആശങ്കകളെ ട്രംപ് മുൻപ് നിസ്സാരവൽക്കരിച്ചിരുന്നെങ്കിലും, കഴിഞ്ഞയാഴ്ചത്തെ ന്യൂയോർക്ക് തിരഞ്ഞെടുപ്പിൽ തന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ മോശം പ്രകടനം പുനരാലോചനകൾക്ക് ഇടയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ അവോക്കാഡോയും തക്കാളിയും മുതൽ തേങ്ങയും […]









