തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ബിജെപി സീറ്റ് നൽകാത്തതിൽ മനംനൊന്ത് തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ആനന്ദ് ആർഎസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമുന്നയിച്ചു കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല […]









