
ലഖ്നൗ: താന്‍ ബ്‌ളാക്ക് മെയില്‍ ചെയ്യുന്നുവെന്ന ഐപിഎല്‍ താരം വിപ്രജ് നിഗത്തിന്‌റെ പരാതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ക്രിക്കറ്റ് താരം രംഗത്തെത്തി. ‘താന്‍ അയാളെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നോ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നോ ഉള്ളതിന് തെളിവ് കാണിക്കാന്‍ വെല്ലുവിളിക്കുന്നു. താനൊരിക്കലും അയാളെ ബുദ്ധിമുട്ടിച്ചിട്ടില്ല, ഒരു നിബന്ധനയും വെച്ചിട്ടുമില്ല’ വനിതാ ക്രിക്കറ്റ് താരം ഒരു മാധ്യമത്തോടു പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ വനിതാ ക്രിക്കറ്റ് താരം വിപ്രജ് നിഗത്തിനെതിരെ പരാതി നല്‍കിയിരുന്നു. നോയിഡ എസിപി ഓഫീസില്‍ നേരിട്ടെത്തി വനിതാ താരം നല്‍കിയ പരാതിയില്‍ വിപ്രജ് നിഗത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വനിതാതാരം തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്യുന്നുവെന്നുകാട്ടി വിപ്രജ് നിഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ആ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഹൈദരാബാദ് സ്വദേശിനിയാണ് പരാതി നല്‍കിയ ഉത്തര്‍പ്രദേശിലെ വനിതാ ക്രിക്കറ്റ് താരം. മെയ് മാസത്തിലാണ് സോഷ്യല്‍ മീഡിയ വഴി വിപ്രജ് നിഗവുമായി ഇവര്‍ അടുപ്പം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സൗഹൃദത്തിലാവുകയും വിവാഹവാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് ബലാല്‍സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.









