മനാമ: കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ് ഐ ആർ) പ്രവാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി.ഇന്ത്യൻ ക്ൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ ആചരിച്ചു വരുന്ന ജാഗ്രതാകാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവൽകരണ സംഗമം നാളെ (നവംബർ 16ന്) ഓൺലൈനിൽ നടക്കും.
പ്രവാസികൾ നാടിന്റെ നട്ടെല്ല്: അവർക്കുമുണ്ട് പാരാവകാശങ്ങൾ എന്ന ശീർഷകത്തിൽ ഇന്ന് ഞായർ രാത്രി ഏഴ് മുപ്പതിന് നടക്കുന്ന ഇൻഫർമേഷൻ ഡ്രൈവിന് വടകര ചോറോട് വില്ലേജ് ഓഫീസർ അബ്ദു റഹീം നേതൃത്വം നൽകും.
കേരളത്തിന്റെ സാമൂഹിക സാമ്പ ത്തിക വികസനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന പ്രവാസികൾ ജനാധിപത്യ പ്രകിയയിൽ നിന്ന് പുറംതള്ളപ്പെട്ട് പോകാതിരിക്കാൻ നിലവിലെ നടപടിക്രമമനുസരിച്ച്, ജാഗ്രതയോടെയുള്ള ഇടപെടലുകൾ ആവശ്യമായതിനാൽ പ്രവാസികൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശം ലഭിക്കുന്ന സംഗമത്തിൽ സംശയ നിവാരണത്തിന് കൂടി അവസരമുണ്ടായിരിക്കുമെന്നും ഐ.സിഎഫ്. ബഹ്റൈൻ നാഷണൽ ഭാരവാഹികൾ അറിയിച്ചു
ജാഗ്രതാ കാമ്പയിനിന്റെ ഭാഗമയി , കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ്പ് ഡെസ്ക് എന്നിവയും ഐ.സി എഫ് നേതൃത്വത്തിൽ വിവിധ ഘടകങ്ങളിലായി നടന്നു വരുന്നുണ്ട്.








