കൊച്ചി: പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്ന സിപിഐഎം മുതിർന്ന നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ കെകെ ശൈലജയുടെ പ്രതികരണത്തിൽ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ. പാലത്തായി സംഭവത്തിൽ ഇടപെട്ടുവെന്ന ശൈലജയുടെ വാദത്തെ പാടെ തള്ളിയാണ് ഷിബു മീരാൻ രംഗത്തെത്തിയിരിക്കുന്നത്. പാലത്തായി കേസ് അട്ടിമറിച്ചതിന് പിന്നിൽ ലീഗ്, എസ്ഡിപിഐ പ്രവർത്തകരെന്നായിരുന്നു ശൈലജ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ഷിബു മീരാൻ രംഗത്തെത്തിയത്. നിങ്ങളീ പറയുന്നത് പച്ചക്കള്ളമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒരു സന്ദർഭത്തിൽ […]









