തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ പ്രതികരിച്ചും രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ചും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബിജെപി, ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ടെന്ന് മന്ത്രി ആരോപിച്ചു. ഇപ്പോൾ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും സാധാരണ മനസാക്ഷിയുടെ മനസ്സിന്റെ വിങ്ങലാണ് ആനന്ദിന്റേതെന്നും മന്ത്രി പറഞ്ഞു. ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് പരിശോധിക്കും. ആരൊക്കെ ഭീഷണിപ്പെടുത്തിയെന്നത് അന്വേഷിക്കും. അതോടൊപ്പം ജില്ലാ നേതാക്കൾ ഭീഷണിപ്പെടുത്തിയോ എന്ന് കണ്ടെത്തണം. ഇതിൽ രാഷ്ട്രീയം കാണേണ്ട. കിട്ടിയ അവസരം മുതലെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. […]









