
കൊച്ചി: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയതിന് ജീവനക്കാരന് സസ്‌പെൻഷൻ. ചത്ത മാനുകളുടെ പോസ്റ്റ്‌മോർട്ടവും ജഡം മറവുചെയ്യുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനാണ് മാന്ദാമംഗലം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഷമീമിനെ സസ്‌പെൻഡ് ചെയ്തത്.
വീഡിയോ ചിത്രീകരിക്കരുതെന്ന് കർശന നിർദേശം നിലനിൽക്കെ ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അച്ചടക്ക നടപടിക്ക് ഉത്തരവിട്ടത്. സംഭവത്തിൽ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി.
ദിവസങ്ങൾക്ക് മുൻപാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഡിയർ സഫാരി പാർക്കിനുള്ളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്ത് പുള്ളിമാനുകൾ ചത്തത്. സംഭവത്തെ തുടർന്ന് രണ്ട് തെരുവുനായ്ക്കളെ ജീവനക്കാർ പിടികൂടിയിരുന്നു.
The post തെരുവുനായ്ക്കൾ കയറിയതിൽ ദുരൂഹത! മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം, ജീവനക്കാര സസ്‌പെൻഷൻ appeared first on Express Kerala.









