വാഷിങ്ടൺ: അധിക തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വലിയ തോതിൽ കുറച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടുള്ള കണക്കുകൾ പുറത്ത്. അമേരിക്ക അധിക ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തുവിട്ട ഒക്ടോബർ മാസത്തെ റിപ്പോർട്ട് പ്രകാരം മുൻ മാസങ്ങളെ അപേക്ഷിച്ച് 11% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കണക്കുകളെ […]









