തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായ വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടന്നതായി ആരോപണം. അന്തിമപട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും സിപിഎം പ്രവര്‍ത്തകന്‍ ധനേഷിന്റെ പരാതിയില്‍, പിന്നീടാണ് വൈഷ്ണയുടെ പേര് ഒഴിവാക്കുന്നത്. ഹൈക്കോടതി വൈഷ്ണയ്ക്ക് അനുകൂലമായ നിര്‍ദേശം നല്‍കിയിട്ടും സപ്ലിമെന്ററി പട്ടിക ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോര്‍പ്പറേഷന്‍ കൈമാറിയിട്ടില്ല. കോടതിയുടെ അനുകൂല പരാമര്‍ശം വന്നതോടെ വൈഷ്ണ പ്രചാരണം പുനരാരംഭിച്ചു. പേര് ഒഴിവാക്കിയതറിഞ്ഞ് കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലില്‍ ശനിയാഴ്ച വൈഷ്ണയും നേതാക്കളും പരാതി നല്‍കാന്‍ ചെന്നെങ്കിലും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല. പരാതി […]









