എടപ്പാള്‍: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ യുവ ബിഎല്‍ഒ ആത്മഹത്യചെയ്തതിനു പിറകെ ഒരു വനിതാ ബിഎല്‍ഒയുടെ ശബ്ദസന്ദേശം തരംഗമാകുന്നു.ശക്തമായ ഭാഷയില്‍ മേലുദ്യോഗസ്ഥന് മറുപടികൊടുക്കുന്ന ഷൈജി എന്ന ബിഎല്‍ഒയുടെ ശബ്ദസന്ദേശമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവര്‍ ജോലിചെയ്യുന്നത് ഏതു ജില്ലയിലാണെന്ന് വ്യക്തമല്ല. വീട്ടിലെ പ്രയാസങ്ങള്‍ പറഞ്ഞ് ഒരു ബിഎല്‍ഒ ഗ്രൂപ്പിലിട്ട സന്ദേശത്തിന് മറുപടിയായി 10 മുതല്‍ അഞ്ചുവരെ ജോലി ക്രമീകരിച്ച് വീട്ടിലെ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തിക്കൂടേയെന്ന് ഷൈജി ചോദിച്ചിരുന്നു. ഇതുകേട്ട മേലുദ്യോഗസ്ഥന്‍ ചോദ്യംചെയ്തപ്പോഴാണ് ഷൈജി ഈ സന്ദേശമിറക്കിയത്. ഇത് ആ […]









