കണ്ണൂർ: ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനുമേൽ സമ്മർദമുണ്ടെന്ന് പരാതി ലഭിച്ച കാര്യം മറച്ചുവച്ച് ജില്ലാ കലക്ടർ കുറിപ്പ് ഇറക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് കരിവെള്ളൂർ ഏറ്റുകുടുക്ക സ്വദേശിയായ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്. അനീഷിനു മേൽ സമ്മർദമുണ്ടെന്ന് കാണിച്ച് നവംബർ എട്ടിന് കോൺഗ്രസ് ബിഎൽഎ (ബൂത്ത് ലെവൽ ഏജന്റ്) കെ. വൈശാഖ് പരാതി നൽകിയിരുന്നു. എന്നാൽ അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ കലക്ടർ പുറത്തിറക്കിയ കുറിപ്പിൽ ഇക്കാര്യം പറയുന്നില്ലെന്നു മാത്രമല്ല ഉദ്യോഗസ്ഥ തലത്തിൽ യാതൊരു സമ്മർദവും […]









