
കൊച്ചി: കാഴ്ചപരിമിതര്‍ക്കായുള്ള ആദ്യ വനിതാ ട്വന്റി20 ലോകകപ്പില്‍ ഭാരതം ഫൈനലില്‍. ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഭാരതവനിതകളുടെ ഫൈനല്‍ പ്രവേശം.
ടോസ് നേടിയ ഭാരതം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കൊളംബോ പി സാറ ഓവല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു.
ചനകന്‍ ബുക്കവോ(34)യുടെയും ജൂലി ന്യൂമാന്റെയും(25) മികവിലാണ് ഓസീസ് മൂന്നക്കം തികച്ചത്. ഭാരതത്തിനായി സിമ്രഞ്ജിത്ത് കൗര്‍, ജമുന റാണി തുഡു, അനു കുമാരി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ ഭാരതം 11.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഭാരത ബാറ്റര്‍മാരായ ബസന്തി ഹന്‍സാദ(45)യും ഗംഗ കദമും(41) മകവ് കാട്ടി. ബസന്തി ഹന്‍സാദയാണ് കളിയിലെ താരം. അഞ്ച് ലീഗ് മത്സരങ്ങള്‍ വിജയിച്ചാണ് ഭാരതം ഫൈനലില്‍ എത്തിയത്.









