
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ 2026-27 സീസണ്‍ അടുത്ത വര്‍ഷം ആഗസ്ത് 22ന് ആരംഭിക്കും. 2027 മെയ് 30നായിരിക്കും സീസണ്‍ അവസാനിക്കുക. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലിന് ഒരാഴ്‌ച്ച മുമ്പായാണ് പ്രീമിയര്‍ ലീഗ് അവസാനിക്കുന്നത്.
33 വീക്കെന്‍ഡുകളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇക്കൊല്ലത്തെ സീസണ്‍ അവസാനിച്ചു കഴിയുമ്പോള്‍ 89 ദിവസത്തെ ഇടവേളയായിരിക്കും അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ഉണ്ടായിരിക്കുക. അടുത്ത വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലായി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിനാല്‍ അതിന് ശേഷമായിരിക്കും സീസണ്‍ ആരംഭിക്കുക. അടുത്ത സീസണോടെ ബോക്‌സിങ് ഡേ ടെസ്റ്റ് വീണ്ടും പഴയ പോലെ തിരിച്ചുവരും. ഷെഡ്യൂളിങ്ങിലെ പ്രശ്‌നങ്ങള്‍ കാരണം ഇക്കൊല്ലത്തെ ബോക്‌സിങ് ഡേയില്‍ ഒരു മത്സരം മാത്രമാണ് ഉണ്ടാകുക. ക്രിസ്മസ് കഴിഞ്ഞ തൊട്ടടുത്ത ദിവസം നടക്കുന്ന മത്സരമാണ് യൂറോപ്പില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് ആയി സംഘടിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ ഇത് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ഭാഗമായാണ് നടക്കുന്നത്.









