
നടി മഹിക ശർമ ഒരു മോതിരം അണിഞ്ഞ് ഹർദിക്കിനൊപ്പം പൂജാ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇന്ത്യൻ ഓൾറൗണ്ടറുമായുള്ള മഹികയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന ചോദ്യം ഉയർന്നിരുന്നു. മകൻ അഗസ്ത്യയ്‌ക്കും മഹികയ്‌ക്കുമെല്ലാം ഒപ്പമുള്ള ഫോട്ടോ ഹർദിക് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ നടിയുടെ വിരലിലെ ഡയമണ്ട് മോതിരമാണ് ആരാധകരുടെ കണ്ണിലുടക്കിയത്.
ഹർദിക് പാണ്ഡ്യയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന നിലയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് മഹിമ ശർമ. “ഓരോ ദിവസവും ഞാൻ ഒരു നല്ല ആഭരണം അണിയുമ്പോൾ എന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയ തീരുമാനിക്കുന്നത് ഞാൻ കാണുന്നുണ്ട്,” പൂച്ചക്കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മഹിമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക എന്ന് പറഞ്ഞ് മറ്റൊരു തമാശ നിറഞ്ഞ ഇൻസ്റ്റഗ്രാം സ്റ്റോറിയും മഹിമയിൽ നിന്ന് വന്നു. “ഗർഭിണിയാണെന്നുള്ള അഭ്യൂഹൾക്കെതിരെ പോരാടാൻ ഞാൻ ഇതിൽ വന്നാലോ,” ഒരാൾ കളിപ്പാട്ട കാർ ഓടിച്ചുവരുന്ന ഫോട്ടോയ്‌ക്കൊപ്പം മഹിമ കുറിച്ചു.
മഹിമയും ഹർദിക്കും പ്രണയത്തിലാണ് എന്ന നിലയിൽ അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 10ന് മുംബൈ വിമാനത്താവളത്തിൽ ഇരുവരും ഒരുമിച്ച് എത്തിയ ദൃശ്യങ്ങൾ വൈറലായി. ആദ്യമായിട്ടായിരുന്നു ഇരുവരും പൊതു ഇടത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
ഹാർദിക്കിന്റെ ജഴ്സി നമ്പറായ 33 എന്നത് മഹികയുടെ ഒരു ഫോട്ടോയിൽ കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയത്. മാത്രമല്ല രണ്ടുപേരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ഫോട്ടോകളിൽ പലതും ഒരേ സ്ഥലങ്ങളിൽ നിന്നുള്ളതാണ് എന്നും ആരാധകർ കണ്ടെത്തി
പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ വിവേക് ഒബ്റോയിക്കൊപ്പം മഹിക അഭിനയിച്ചിട്ടുണ്ട്. ദീൻദയാൽ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായാണ് മഹിക പഠനം പൂർത്തിയാക്കിയത്. നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാൻ മഹിക ശർമ എത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.









