കോഴിക്കോട് ∙ അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി കോഴിക്കോട് നഗരത്തിൽ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. 250 ഗ്രാം എംഡിഎംഎ, 44 ഗ്രാമിൽ ഏറെ എക്സ്റ്റസി ഗുളികകൾ, 1.5 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്ഡി സ്റ്റാംപുകൾ തുടങ്ങിയവയാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ്(27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ(29) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് സിറ്റി ഡിസിപി അരുൺ കെ. പവിത്രന്റെ കീഴിൽ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ […]









